2011 ഒക്‌ടോബർ 15, ശനിയാഴ്‌ച

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ?


കേരളത്തില്‍ വികസനം വളരുന്നതിനേക്കാള്‍ വേഗത്തില്‍ സമരങ്ങള്‍ വളരുന്നു എന്ന പല്ലവി പണ്ടുമുതലേ കേള്‍ക്കാറുണ്ട്. ജനജീവിതം താറുമാറാക്കും വിധം സമരങ്ങള്‍ അക്രമാസക്തം ആവുകയും പൊതുമുതല്‍ നശിപ്പിക്കുന്നതുപോലുള്ള ഹീന ക്രിത്യങ്ങളിലേക്ക് അവ വ്യാപിപ്പിക്കുകയും ചെയ്യുന്നത് സംസ്കാരം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും പ്രബുദ്ധത ആര്‍ജ്ജിച്ച കേരളം നേരിടുന്ന വലിയ ഒരു ശാപം തന്നെയാണ്. ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന തെറ്റായ നയങ്ങളും തീരുമാനങ്ങളുമാണ് സമരങ്ങള്‍ക്ക് ഇടയാക്കുന്നത് എന്ന കാര്യം ഭരിക്കുന്ന പാര്‍ട്ടികള്‍ക്കും അവര്‍ നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ക്കും അറിവുള്ളതാണെങ്കിലും ഇവിടെ നിമാവഴ്ച്ചയെ മറികടന്നുകൊണ്ട് സമരങ്ങള്‍ മുന്നേറുന്ന കാഴ്ചയാണ് നിത്യേന നാം കാണുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് ഒന്നിനും ഒരു പരിഹാരം ആകുന്നില്ല; നേരെമറിച്ച് അതുമൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിന്റെ ഉത്തരവാദിത്വം ജനങ്ങള്‍ക്കാണ് എന്ന കാര്യം സമരക്കാരെയും ബാധിക്കുന്നതാണ് എന്നതും അവര്‍ വിസ്മരിക്കുന്നു. ജനാധിപത്യ മര്യാദകളുടെ ലക്ഷ്മണരേഖ ലങ്ഘിച്ചുകൊണ്ട്‌സമരങ്ങള്‍ അഴിവിച്ചു വിടാനും പൊതുമുതല്‍ നശിപ്പിക്കാനും സംഘടനകളെ - വിശിഷ്യ വിദ്യാര്‍ഥി സംഘടനകളെ - തെരുവുകളിലേക്ക്‌ ഇറക്കി വിടുന്നത്കണ്ട് സഹികെട്ടിട്ടാണ് നീതിപീഠം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം അത് ചെയ്യുന്ന സമരക്കാരില്‍ നിന്നുതന്നെ ഈടാക്കണമെന്ന കോടതിവിധി സ്വാഗതാര്‍ഹം തന്നെ. കുറ്റം ചെയ്യുന്നവരും കുറ്റത്തിന് പ്രേരിപ്പിക്കുന്നവരും ശിക്ഷാര്‍ഹാരാണ് എന്നതാണ് നിയമം എങ്കിലും രണ്ടാമത്തെ കൂട്ടര്‍ അതായത് രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടെ നിര്‍ബാധം അഴിവിച്ചുവിടാന്‍ പ്രേരണ നല്‍കുന്നതില്‍ ജാഗരൂകരാണ്. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഇത് തന്നെയാണ് ഇവിടത്തെ സ്ഥിതി. ബഹു: കോടതിയുടെ ഈ ഉത്തരവെങ്കിലും സമരക്കാരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തം ആയെങ്കില്‍ എന്നാശിക്കുന്നു.


"ഒരുത്തന്‍ പാപ കര്‍മം ചെയ്തീടില്‍ അതിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങല്‍ക്കൊക്കെ കിട്ടും" എന്ന നീതി വാക്യം ഓര്‍ക്കുക.


രവി വര്‍മ രാജ, തിരുവനന്തപുരം.